Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Star Chat

റി​യാ​സി​ന്‍റെ 'ദൃ​ശ്യ' വി​ശേ​ഷ​ങ്ങ​ള്‍

ജീ​ത്തു ജോ​സ​ഫ്-​മോ​ഹ​ന്‍​ലാ​ല്‍ വി​സ്മ​യം "ദൃ​ശ്യം 3'ലെ ​കാ​ര​ക്ട​ര്‍ വേ​ഷം ബ്രോ​ക്ക​ര്‍ മ​ത്താ​യി​യെ പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ന​ട​ന്‍ റി​യാ​സ് ന​ര്‍​മ​ക​ല. "മ​റി​മാ​യം', "അ​ളി​യ​ന്‍​സ്' ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ലൂ​ടെ കു​ടും​ബ പ്രേ​ക്ഷ​ക​ര്‍​ക്കു പ​രി​ചി​ത​നാ​യ റി​യാ​സി​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​നു മി​മി​ക്രി​യി​ലാ​ണു തു​ട​ക്കം.

അ​മ്പ​തോ​ളം സി​നി​മ​ക​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു​വെ​ങ്കി​ലും സി​നി​മ ക​ണ്ട​വ​ര്‍ ഇ​ങ്ങോ​ട്ടു വി​ളി​ച്ച് ക​ഥാ​പാ​ത്രം ഗം​ഭീ​ര​മാ​യി എ​ന്നു പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്ന അ​നു​ഭ​വം ഇ​താ​ദ്യ​മെ​ന്നു റി​യാ​സ്. മി​മി​ക്രി, ടെ​ലി​വി​ഷ​ന്‍, സി​നി​മ... റി​യാ​സ് സം​സാ​രി​ക്കു​ന്നു.

സി​നി​മ​യി​ലെ​ത്തി​യ​ത്..?

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ടാ​ണു സ്വ​ദേ​ശം. ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലെ മി​മി​ക്രി-​സ്റ്റേ​ജ് പ​രി​പാ​ടി​ക​ള്‍​ക്കു നാ​ട്ടു​കാ​രി​ല്‍ നി​ന്നു​ണ്ടാ​യ വ​ലി​യ പി​ന്തു​ണ​യി​ല്‍ നി​ന്നാ​ണു തു​ട​ക്കം. 1998ല്‍ "​ന​ര്‍​മ​ക​ല' എ​ന്ന പേ​രി​ല്‍ മി​മി​ക്രി ട്രൂ​പ്പ് തു​ട​ങ്ങി. 10-15 വ​ര്‍​ഷം സ്റ്റേ​ജ് ഷോ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. നി​രൂ​പ​ക​നാ​യ വി​ജ​യ​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ദൂ​ര​ദ​ര്‍​ശ​ന്‍ സീ​രി​യ​ല്‍ "ടേ​ക്ക് ഫോ​ര്‍ ഓ​കെ'​യി​ലൂ​ടെ മി​നി​സ്‌​ക്രീ​നി​ലെ​ത്തി. പി​ന്നീ​ടു കൈ​ര​ളി ടി​വി​യി​ലെ "ജ​ഗ​പൊ​ഗ'​എ​ന്ന അ​പ​ര​ന്മാ​രു​ടെ കോ​മ​ഡി പ​ര​മ്പ​ര​യി​ല്‍ ന​ട​ന്‍ മ​ധു​വി​ന്‍റെ ഡ്യൂ​പ്പാ​യി.

Movies

ഞെ​ട്ടി​ക്ക​ല്‍ സ്റ്റാ​ര്‍ ജ​യ!

ജീ​വ​ന്‍ പോ​യാ​ലും താ​ന്‍ ഇ​വി​ടം​വി​ട്ട് എ​ങ്ങും പോ​വി​ല്ലെ​ന്നും മ​ര​ണം ഒ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും അ​മ്മ​യെ വി​ശ്വ​സി​പ്പി​ച്ച മ​നു എ​ന്ന മ​ക​ന്‍. ദൈ​വം​ത​മ്പു​രാ​നു പോ​ലും ത​ന്‍റെ മ​ക​നെ വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച എ​ല്‍​സ​മ്മ എ​ന്ന അ​മ്മ. ഇ​വ​രു​ടെ അ​ങ്ങേ​യ​റ്റം വേ​റി​ട്ട ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ കൂ​ടി​യാ​ണ് രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ സി​നി​മ "ഡീ​യ​സ് ഈ​റെ’.

ക​ഥ തു​ട​ങ്ങു​മ്പോ​ള്‍ ക​നി​യു​ടെ വീ​ട്ടി​ലെ വെ​റു​മൊ​രു വേ​ല​ക്കാ​രി. സി​നി​മ​യു​ടെ അ​വ​സാ​ന 32 മി​നി​റ്റു​ക​ളി​ല്‍ ട്വി​സ്റ്റും സ​സ്പെ​ന്‍​സും വാ​രി​വി​ത​റി നി​ര​ന്ത​രം ഞെ​ട്ടി​ച്ച് അ​നു​ഭൂ​തി​യു​ടെ ആ​കാ​ശ​ങ്ങ​ളി​ലേ​ക്കു പ​ട​ര്‍​ന്നു​പ​ന്ത​ലി​ക്കു​ന്ന വി​സ്മ​യ ക​ഥാ​പാ​ത്രം!

""മ​ല​യ​ന്‍​കു​ഞ്ഞി​ലെ ശാ​ന്ത​മ്മ​യ്ക്കു​ശേ​ഷം എ​ന്നെ ആ​ളു​ക​ള്‍ കു​റ​ച്ചു​കൂ​ടി തി​രി​ച്ച​റി​യാ​നും എ​നി​ക്ക് ആ​ളു​ക​ളി​ലേ​ക്ക് എ​ത്താ​നും അ​വ​സ​ര​മൊ​രു​ക്കി​യ, സം​തൃ​പ്തി പ​ക​ര്‍​ന്ന ക​ഥ​പാ​ത്രം. ഇ​തി​ല്‍ അ​ത്ര​ത്തോ​ളം പെ​ര്‍​ഫോം ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നു''- എ​ല്‍​സ​മ്മ​യാ​യി നി​റ​ഞ്ഞാ​ടി​യ ജ​യ കു​റു​പ്പ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

"ഡീ​യ​സ് ഈ​റെ’​യി​ലെ എ​ല്‍​സ​മ്മ​യി​ലേ​ക്ക് എ​ത്തി​യ​ത്..?

സം​വി​ധാ​യ​ക​ന്‍ രാ​ഹു​ലു​മാ​യു​ള്ള ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ക​ഥ​യു​ടെ ഔ​ട്ട്‌​ലൈ​ന്‍, എ​ന്‍റെ ക​ഥാ​പാ​ത്രം എ​ന്നി​വ​യെ​ക്കു​റി​ച്ചും ഇ​തി​ല്‍ ചെ​റി​യ​രീ​തി​യി​ലു​ള്ള ഫൈ​റ്റു​ണ്ടെ​ന്നും സൂ​ചി​പ്പി​ച്ചി​രു​ന്നു. ഈ ​ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി മ​റ്റൊ​രാ​ളെ മ​ന​സി​ല്‍​പോ​ലും ക​രു​തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​ക്ഷേ, ര​ണ്ടു ത​ല്ലു കൊ​ടു​ക്കു​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് ഫൈ​റ്റ് ഇ​ത്ര ഹെ​വി​യാ​ണെ​ന്നു വി​ചാ​രി​ച്ചി​രു​ന്നി​ല്ല.

ക്ലൈ​മാ​ക്സി​ലെ എ​ന്‍റെ ആ​ത്മ​ഭാ​ഷ​ണ​വും വ​ച​ന​ങ്ങ​ളും മൂ​ന്ന് ആം​ഗി​ളു​ക​ളി​ല്‍​നി​ന്ന് മൂ​ന്നു മോ​ഡു​ലേ​ഷ​നു​ക​ളി​ല്‍ ഷൂ​ട്ട് ചെ​യ്യാ​നാ​ണു പ്ലാ​നെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞി​രു​ന്നു. വ​ച​ന​ങ്ങ​ള്‍ എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ പ​ഠി​ച്ചു. മ​ക​നെ​ക്കു​റി​ച്ചു​ള്ള ആ​ത്മ​ഭാ​ഷ​ണം ഒ​രു ക​ഥ​പ​റ​യും​പോ​ലെ ഓ​ര്‍​മ​യി​ല്‍​നി​ന്നു വ​രു​ന്ന​താ​ണെ​ങ്കി​ലും എ​ഴു​ത്തു​കാ​ര​ൻ എ​ഴു​തി​വ​ച്ച അ​തേ ഭം​ഗി​യോ​ടെ അ​തേ വാ​ക്കു​ക​ളി​ല്‍ ന​മ്മ​ള്‍ കൊ​ടു​ക്കു​മ്പോ​ഴാ​ണ​ല്ലോ കേ​ള്‍​ക്കു​മ്പോ​ഴും അ​തി​ന്‍റേ​താ​യ സു​ഖ​മു​ണ്ടാ​വു​ക.

ഞാ​ന്‍ ആ​ദ്യം കൊ​ടു​ത്ത മോ​ഡു​ലേ​ഷ​നി​ലു​ള്ള​താ​ണു സി​നി​മ​യി​ല്‍ എ​ടു​ത്ത​ത്. ഒ​റ്റ ടേ​ക്കി​ല്‍ അ​ത് ഓ​കെ​യാ​യി. രാ​ഹു​ലും കാ​മ​റ​മാ​ന്‍ ഷെ​ഹ്നാ​ദും ഉ​ള്‍​പ്പ​ടെ എ​ല്ലാ​വ​രും കൈ​യ​ടി​ച്ചു.

കു​ഴി​വെ​ട്ടു​ന്നി​ട​ത്തും കോ​ടാ​ലി​യു​മേ​ന്തി രോ​ഹ​നെ വെ​ട്ടാ​നോ​ടി​വ​രു​മ്പോ​ഴും ഏ​തോ ഒ​രു ശ​ക്തി ആ​വാ​ഹി​ച്ച​തു​പോ​ലെ​യു​ള്ള പ്ര​ക​ട​നം..?

Movies

ഇ​മോ​ഷ​നു​ക​ളി​ലൂ​ടെ ക​ള്ള​നി​ലേ​ക്ക്..!

ത​ന​താ​യ പെ​ര്‍​ഫോ​മ​ന്‍​സ് മി​ക​വി​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കു ജീ​വ​ന്‍​പ​ക​രു​ന്ന ബി​ജു മേ​നോ​നും ജോ​ജു ജോ​ര്‍​ജും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ജീ​ത്തു ജോ​സ​ഫ് ഇ​മോ​ഷ​ണ​ല്‍ ക്രൈം ​ഡ്രാ​മ "വ​ല​തു​വ​ശ​ത്തെ ക​ള്ള​ന്‍’ തി​യ​റ്റ​റു​ക​ളി​ല്‍.

"കൂ​ദാ​ശ’ എ​ന്ന സി​നി​മ എ​ഴു​തി, സം​വി​ധാ​നം​ചെ​യ്ത ഡി​നു തോ​മ​സ് ഈ​ല​ന്‍റെ ര​ച​ന. ആ​ന്‍റ​ണി സേ​വ്യ​ര്‍ എ​ന്ന പോ​ലീ​സ് ഓ​ഫീ​സ​റും സാ​മു​വ​ല്‍ ജോ​സ​ഫ് എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ഥാ​സ​ഞ്ചാ​രം.

"ആ​ന്‍റ​ണി​യും സാ​മു​വ​ലും... അ​പ​രി​ചി​ത​രാ​യി വ​ന്ന് പ​രി​ച​യ​ത്തി​ലാ​കു​ന്ന ര​ണ്ടു​പേ​ര്‍. അ​വ​ര്‍​ക്കി​ട​യി​ല്‍ ഒ​രു ഗെ​യിം ഉ​ണ്ട്. അ​വ​ര്‍ ത​മ്മി​ല്‍ മ​ത്സ​ര​വു​മു​ണ്ട്. അ​താ​ണു ക​ഥ​യി​ലെ ഒ​രു പ്ര​ധാ​ന ഭാ​ഗം. തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണു സി​നി​മ’ -ജീ​ത്തു ജോ​സ​ഫ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

"വ​ല​തു​വ​ശ​ത്തെ ക​ള്ള​നി’​ലേ​ക്ക് എ​ത്തി​യ​ത്..?

Movies

സേ​തു​വ​ര​ച്ച​ന്തം!

ആ​ര്‍​ട്ടി​സ്റ്റു​ക​ളോ​ടു ക​ഥ പ​റ​യു​മ്പോ​ള്‍​ത്ത​ന്നെ "ദേ, ​ഇ​താ​ണു ലു​ക്ക്' എ​ന്നു സൂ​ചി​പ്പി​ക്കാ​ന്‍ ക​ണ്‍​സ​പ്റ്റ് സ്കെ​ച്ചു​ക​ള്‍ ഒ​പ്പം ക​രു​താ​റു​ണ്ട് സം​വി​ധാ​യ​ക​ര്‍. അ​ത്ത​രം ക​ണ്‍​സ​പ്റ്റ് സ്കെ​ച്ചു​ക​ളൊ​രു​ക്കി, സം​വി​ധാ​യ​ക​രു​ടെ​യും താ​ര​ങ്ങ​ളു​ടെ​യും വ​ലം​കൈ​യാ​ണ് ഓ​ച്ചി​റ സ്വ​ദേ​ശി സേ​തു ശി​വാ​ന​ന്ദ​ന്‍. 

ക​ഥ ആ​വ​ശ്യ​പ്പെ​ടും​വി​ധം ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കു രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന പ്രോ​സ്തെ​റ്റി​ക് ഡി​സൈ​നിം​ഗി​ലും സേ​തു​വി​ന്‍റെ ക​ര​സ്പ​ര്‍​ശ​മു​ണ്ട്. ‘തി​യേ​റ്റ​ര്‍’ സി​നി​മ​യി​ല്‍ റി​മ​യു​ടെ കാ​ര​ക്ട​ര്‍ സ്കെ​ച്ചും പ്രോ​സ്തെ​റ്റി​ക് ഡി​സൈ​നും ഒ​രു​ക്കി​യ​തു സേ​തു​വാ​ണ്. വാ​ലി​ബ​ന്‍, ബ​റോ​സ് സ്കെ​ച്ചു​ക​ളി​ലൂ​ടെ ത​ല​വ​ര തെ​ളി​ഞ്ഞ സേ​തു​വി​ന്‍റെ ക​ര​വി​രു​തി​ലാ​ണ് ക​ന്ന​ട ചി​ത്രം ‘വൃ​ഷ​ഭ’​യി​ലും മോ​ഹ​ന്‍​ലാ​ലി​ന്‍റെ കാ​ര​ക്ട​ര്‍ സ്കെ​ച്ചൊ​രു​ങ്ങി​യ​ത്. സേ​തു ക​ഥ​യെ​ഴു​തി സം​വി​ധാ​നം​ചെ​യ്ത ‘ലെ​റ്റ- ദ ​നൈ​റ്റ്മെ​യ​ര്‍’ എ​ന്ന ഹൊ​റ​ര്‍ ഷോ​ര്‍​ട്ട് ഫി​ലിം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. സേ​തു സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

സി​നി​മ​യി​ലെ​ത്തി​യ​ത്..?

ചെ​റു​പ്പം മു​ത​ലേ എ​ന്‍റെ പ​ടം​വ​ര​യ്ക്കു വീ​ട്ടി​ല്‍ ന​ല്ല പി​ന്തു​ണ​യാ​ണ്. സി​നി​മ അ​ടു​ത്ത​റി​യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് വി​എ​ഫ്എ​ക്സ് പ​ഠ​ന​ശേ​ഷം മാ​വേ​ലി​ക്ക​ര ഫൈ​ന്‍ ആ​ര്‍​ട്സ് കോ​ള​ജി​ല്‍ ചേ​ര്‍​ന്ന​ത്. സ​ഹ​പാ​ഠി​യു​ടെ അ​ച്ഛ​നും സി​നി​മാ​ന​ട​നു​മാ​യ ഞെ​ക്കാ​ട് രാ​ജ​ന്‍റെ പ​രി​ച​യ​ത്തി​ല്‍ ‘യു​ഗ​പു​രു​ഷ​ന്‍’ എ​ന്ന സി​നി​മ​യി​ല്‍ ചെ​റി​യ വേ​ഷം ചെ​യ്തു. 

അ​ക്കാ​ല​ത്തു പ​രി​ച​യ​പ്പെ​ട്ട സ​ന്തോ​ഷ് സൗ​പ​ര്‍​ണി​ക സം​വി​ധാ​നം ചെ​യ്ത ഇ​ട​യ​ന്‍, അ​ര്‍​ധ​നാ​രി എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ വി​എ​ഫ്എ​ക്സും അ​ര്‍​ധ​നാ​രി​യി​ല്‍ ചെ​റി​യ വേ​ഷ​വും. മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് പ​ട്ട​ണം റ​ഷീ​ദി​ക്ക​യാ​ണ് ‘ദ​ര്‍​ബോ​ണി’ എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ജ​യ​രാ​ഘ​വ​നു​വേ​ണ്ടി 88 വ​യ​സു​ള്ള ക​ഥാ​പാ​ത്ര​ത്തി​നു പെ​ന്‍​സി​ല്‍ സ്കെ​ച്ച് ചെ​യ്യാ​ന്‍ അ​വ​സ​രം ത​ന്ന​ത്.

തു​ട​ര്‍​ന്നു റ​ഷീ​ദി​ക്ക വ​ര്‍​ക്ക് ചെ​യ്ത ‘പ​ത്തേ​മാ​രി’​യി​ല്‍ മ​മ്മൂ​ക്ക​യു​ടെ ക​ഥാ​പാ​ത്രം പ​ള്ളി​ക്ക​ല്‍ നാ​രാ​യ​ണ​ന്‍റെ സ്കെ​ച്ച് ചെ​യ്തു. അ​തു വി​ജ​യ​മാ​യ​തോ​ടെ ലോ​ര്‍​ഡ് ലി​വിം​ഗ്സ്റ്റ​ണ്‍ ഏ​ഴാ​യി​രം ക​ണ്ടി​യി​ലും മ​റ്റു മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ പ​ട​ങ്ങ​ളി​ലും സ്കെ​ച്ച് ചെ​യ്യാ​ന്‍ അ​വ​സ​ര​ങ്ങ​ള്‍. പെ​ന്‍​സി​ലി​ല്‍​നി​ന്നു ഞാ​ന്‍ ഡി​ജി​റ്റ​ലി​ലേ​ക്കു മാ​റി. മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ക്ലേ​യി​ല്‍ ചെ​റി​യ​ത​രം മു​റി​വു​ക​ള്‍, മൂ​ക്കു നീ​ണ്ട മു​ഖം.. അ​ത്ത​രം പ്രോ​സ്തെ​റ്റി​ക്സും ചെ​യ്തു​തു​ട​ങ്ങി.

പ്രോ​സ്തെ​റ്റി​ക് ഡി​സൈ​നിം​ഗ്

മു​ഖ​ത്ത് ഇ​ല്ലാ​ത്ത ചു​ളി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക, ചെ​വി​യു​ടെ നീ​ളം കൂ​ട്ടു​ക, ക​ണ്ണി​നു താ​ഴെ ചു​ളി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക...​അ​ങ്ങ​നെ ഒ​രാ​ളെ പ്രാ​യ​മു​ള്ള​താ​ക്കാ​നോ രൂ​പ​മാ​റ്റ​ത്തി​നോ​വേ​ണ്ടി ച​ര്‍​മ​ത്തി​ല്‍ ഒ​ട്ടി​ക്കു​ന്ന വ​സ്തു​ക്ക​ളാ​ണു പ്രോ​സ്തെ​റ്റി​ക്സ്. സ്പെ​ഷ​ല്‍ മു​റി​വു​ക​ളു​ണ്ടാ​ക്കു​ന്ന​തും പ്രോ​സ്തെ​റ്റി​ക് മേ​ക്ക​പ്പി​ന്‍റെ ഭാ​ഗ​മാ​ണ്. 35 വ​യ​സു​ള്ള ഒ​രാ​ളെ 90കാ​ര​നാ​ക്ക​ണ​മെ​ങ്കി​ല്‍ ആ​ദ്യം നാ​ല​ഞ്ചു ക​ണ്‍​സ​പ്റ്റ് സ്കെ​ച്ചു​ക​ള്‍ ചെ​യ്യും. 

അ​ത് ഓ​കെ ആ​യാ​ല്‍ ച​ര്‍​മ​ത്തി​ല്‍ ചു​ളി​വു വ​രു​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ക്ലേ​യി​ല്‍ ചെ​യ്ത​ശേ​ഷം മു​ഖ​ത്തി​ന്‍റെ മോ​ള്‍​ഡ് എ​ടു​ത്ത് അ​തു സി​ലി​ക്ക​ണി​ല്‍ കാ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ റ​ബ​റി​ന്‍റെ നേ​ര്‍​ത്ത പാ​ളി പോ​ലെ ചു​ളി​വു​ക​ളും മ​റ്റു​മു​ള്ള ഒ​രു വ​സ്തു രൂ​പ​പ്പെ​ടു​ന്നു. ഇ​ത് ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ മു​ഖ​ത്ത് ഒ​ട്ടി​ച്ച് മേ​ക്ക​പ്പ് വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ച​ര്‍​മ​ത്തി​ന്‍റെ ക​ള​ര്‍ മാ​ച്ച് ചെ​യ്തെ​ടു​ക്കു​ന്നു. ടേ​ക്ക് ഓ​ഫ് സി​നി​മ​യി​ല്‍ പാ​ര്‍​വ​തി​ക്കു​വേ​ണ്ടി ചെ​യ്ത പ്രോ​സ്തെ​റ്റി​ക് വ​ർ​ക്ക് ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ക്ര​മേ​ണ ഇ​ത​ര​ഭാ​ഷാ സി​നി​മ​ക​ളി​ലും നേ​രി​ട്ടു പ്രോ​സ്തെ​റ്റി​ക് ഡി​സൈ​നിം​ഗ് തു​ട​ങ്ങി.

വ​മ്പ​ന്‍ ചി​ത്ര​ങ്ങ​ളി​ല്‍...

Latest News

Corehub Up